Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 50Years

America

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ലോ​സ് ഏ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യം

ലോ​സ് ഏ​ഞ്ച​ൽ​സ്: അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​മാ​യ ലോ​സ് ഏ​ഞ്ച​ൽ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തി​ലേ​ക്ക്.

1976ൽ 19 ​കു​ടും​ബ​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച ഇ​ട​വ​ക ഇ​ന്ന് 110 കു​ടും​ബ​ങ്ങ​ളു​ള്ള സ​ജീ​വ വി​ശ്വാ​സ​സ​മൂ​ഹ​മാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് എട്ടിന് ​ഉ​ച്ച​യ്ക്ക് രണ്ടിന് അ​സൂ​സ പ​സ​ഫി​ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​പ്പ​ർ ട​ർ​ണ​ർ സെ​ന്‍റ​റി​ൽ ന​ട​ക്കും.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡോ. ​കെ. ജെ. ​ശ്രീ​നി​വാ​സ, വി​വി​ധ സ​ഹോ​ദ​ര സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, ഫു​ള്ള​ർ സെ​മി​നാ​രി​യി​ലെ ഡോ. ​ജോ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കും.

"വി​ശ്വാ​സ​ത്തി​ൽ വേ​രൂ​ന്നി, കൃ​പ​യി​ൽ ഫ​ല​വൃ​ഷ്ടി​യോ​ടെ" (Rooted in Faith, Flourishing in Grace) എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ദേ​വാ​ല​യം സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം ആ​ച​രി​ക്കു​ന്ന​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗ്ലെ​ൻ​ഡോ​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​വ​ക ആ​ത്മീ​യ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട് ഇ​ട​വ​ക​ക​ളു​ടെ മാ​തൃ​സ്ഥാ​ന​മാ​യും ലാ​സ് വെ​ഗാ​സ് പ്രാ​ർ​ത്ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ പി​ന്തു​ണാ​കേ​ന്ദ്ര​മാ​യും ദേ​വാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

Latest News

Corehub Up